Post Category
ജൈവകൃഷി ഉദ്ഘാടനവും സൗജന്യ വിത്ത് വിതരണവും
'ഓണത്തിന് ഒരു മുറം പച്ചക്കറി' ജൈവകൃഷിയുടെ ഉദ്ഘാടനവും വിത്ത് വിതരണവും പാറശാല വഌത്താങ്കര സെന്റ് പീറ്റേഴ്‌സ് യു.പി സ്‌കൂളില്‍ ഇന്ന് (ജൂലൈ 4) രാവിലെ 9.30 ന് നടക്കും. ചെങ്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എന്‍. ഷാജി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചെങ്കല്‍ കൃഷി ഓഫീസര്‍ പി.എം. ജോസഫ് വിത്ത് വിതരണം ചെയ്യും. ലോക്കല്‍ മാനേജര്‍ ഫാ. എസ്.എം. അനില്‍ കുമാര്‍ മുഖ്യസന്ദേശം നല്‍കും.
(പി.ആര്‍.പി 1783/2018)
date
- Log in to post comments