കരാര്‍ നിയമനം
ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ റീജ്യണല്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററും ഓട്ടിസം സെന്ററും സ്ഥാപിക്കുന്നതിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വിവിധ ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ശിശുരോഗവിദ്ഗ്ധന്‍, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒപ്‌റ്റോമെട്രിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ആര്‍ ഇ ഐ സി മാനേജര്‍, ഡവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ തസ്തികളിലാണ് നിയമനം. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 10 രാവിലെ 10 ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0487-2321702.
- Log in to post comments