Skip to main content

ഇരിങ്ങാലക്കുട - ഠാണ ചന്തക്കുന്ന് റോഡ് വികസനം: സാമൂഹ്യ ആഘാത പഠനത്തിന് ഇന്ന് (മാർച്ച് 15) തുടക്കം 

ഇരിങ്ങാലക്കുട - ഠാണ ചന്തക്കുന്ന് റോഡ് വീതി കൂട്ടുന്നതിന്റെയും ജംഗ്ഷൻ വികസനത്തിന്റെയും ഭാഗമായുള്ള സാമുഹ്യ ആഘാത പഠനം ഇന്ന് (മാർച്ച് 15) ആരംഭിക്കും. തൃശൂർ -കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് ഇരിങ്ങാലക്കുട - ഠാണ ചന്തക്കുന്ന് റോഡ്. സാമുഹ്യ ആഘാത പഠനം പൂർത്തിയാകുന്നതോടെ സ്ഥലമേറ്റെടുക്കലും മറ്റ് വികസന പ്രവർത്തനങ്ങളും  ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പ്രത്യേക ഇടപെടൽ മൂലമാണ് വികസന പ്രവർത്തനങ്ങൾ വേഗത്തിലായത്. കണ്ണൂർ ആസ്ഥാനമായുള്ള അങ്ങാടിക്കടവ് ഡോൺബോസ്കോ ആർട്സ് ആന്റ് സയൻസ് കോളേജിന്റെ നേതൃത്വത്തിലാണ് സാമൂഹ്യ ആഘാത പഠനം നടക്കുന്നത്. പഠനം പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ഇത് സംബന്ധിച്ച് പബ്ലിക് ഹിയറിംഗ് നടത്തിയതിന് ശേഷമായിരിക്കും സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കുക.

date