Skip to main content

തൃശ്ശൂർ  ജില്ലയിൽ 55 പേർക്ക് കൂടി കോവിഡ്, 141 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച (14/03/2022) 55 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; കൂടാതെ കോവിഡ്  ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 44 പേരും വീട്ടു നിരീക്ഷണത്തിലുള്ള 664 പേരും ചേർന്ന് 763 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 141 പേർ രോഗമുക്തരായി. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,68,063 ആണ്. 6,62,368 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്  ചെയ്തത്. ജില്ലയിൽ തിങ്കളാഴ്ച സമ്പർക്കം വഴി 54 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ  ഉറവിടം അറിയാത്ത 01 ആൾക്കും      രോഗബാധ ഉണ്ടായിട്ടുണ്ട്.

1,545 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 661 പേർക്ക് ആന്‍റിജൻ പരിശോധനയും, 789 പേർക്ക് ആർടി പിസിആർ  പരിശോധനയും, 95 പേർക്ക്  സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 43,36,446 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 03.56 % ആണ്. ജില്ലയിൽ ഇതുവരെ 49,91,642 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 25,59,788 പേർ ഒരു ഡോസ് വാക്സിനും, 23,36,634 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ജില്ലയിൽ 95,220 പേർ കരുതൽ  ഡോസ് വാക്സിൻ സ്വീകരിച്ചു.
 

date