Skip to main content

പട്ടികജാതി യുവാക്കൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി യുവജന കലാ സംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. മൂന്നു ലക്ഷം രൂപ ചെലവഴിച്ച പദ്ധതിയിൽ മൂന്നു യുവജന ഗ്രൂപ്പുകൾക്കാണ് വാദ്യോപകരണങ്ങൾ വിതരണം ചെയ്തത്. യുവാക്കൾക്ക് കലാപരമായ കഴിവുകൾക്ക്‌ ഒപ്പം ജീവിതവരുമാനവും കണ്ടെത്താൻ സർക്കാർ മുന്നോട്ട് വെക്കുന്ന പദ്ധതിയാണിത്.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ വിതരണോദ്ഘാടനം  നിർവഹിച്ചു.  വൈസ് പ്രസിഡന്റ് മോഹൻ വലിയാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മനോജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  കാർത്തിക ജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ടി കിഷോർ ബ്ലോക്ക് മെമ്പർമാരായ മിനി വരിക്കശ്ശേരി, കവിത സുനിൽ, അമിത മനോജ് എന്നിവർ പങ്കെടുത്തു. പട്ടികജാതി വികസന ഓഫീസർ പ്രീത കെ പി സ്വാഗതവും ബ്ലോക്ക് മെമ്പർ കെ. എസ്‌ രമേശ് നന്ദിയും പറഞ്ഞു.

date