Skip to main content

ലോക് അദാലത്തിൽ തീർപ്പാക്കിയത് 5931 കേസുകൾ

തൃശൂർ ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ സംഘടിപ്പിച്ച  ലോക് അദാലത്തിൽ 5931 കേസുകൾ തീർപ്പാക്കി. ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ കെട്ടിക്കിടന്ന പിഴ ഒടുക്കിത്തീർക്കാവുന്ന കേസുകൾ, എം.എ.സി.റ്റി കേസുകൾ, മറ്റ് വിവിധ കേസുകൾ എന്നിവയിലൂടെ 14,03,51,347 രൂപയുടെ വ്യവഹാരങ്ങൾ തീർപ്പാക്കി. ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി പി എൻ വിനോദ്, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി / സബ് ജഡ്ജി നിഷി പി എസ് എന്നിവർ അദാലത്തിന് നേതൃത്വം നൽകി. താലൂക്ക് ആസ്ഥാനങ്ങളിലെ അദാലത്തിന് അതാത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻമാർ നേതൃത്വം നൽകി

date