Skip to main content

അസാപ് കെ-സ്കിൽ ക്യാംപയിന് ജില്ലയിൽ തുടക്കം

അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ നൈപുണ്യ പരിശീലന പരിപാടിയായ  കെ-സ്കിൽ ക്യാംപെയ്ൻ തൃശൂർ ജില്ലയിൽ തുടക്കം കുറിച്ചു. സമഗ്ര നൈപുണ്യ വികസന പരിപ്രേക്ഷ്യത്തിൽ നടപ്പിലാക്കുന്ന കെ-സ്‌കിൽ ക്യാംപെയ്ൻ കേരളത്തിൻ്റെ നൈപുണ്യ വികസനത്തിന് മുതൽക്കൂട്ടാകും. പതിനഞ്ചിലധികം തൊഴിൽ മേഖലകളും നൂറിലധികം സ്‌കിൽ കോഴ്‌സുകളുമാണ് കെ സ്കില്ലിൻ്റെ ഭാഗമായി അസാപ് നൽകുന്നത്. പൊതുജനങ്ങൾക്കും വർക്കിങ്ങ് പ്രൊഫഷനലുകൾക്കും ഉപയോഗപ്രദമായ രീതിയിൽ ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ അസാപ് ലഭ്യമാക്കുന്നു. ഇൻഡസ്ട്രി കേന്ദ്രീകൃതമായി ഡിസൈൻ ചെയ്തിരിക്കുന്ന അസാപ് കോഴ്‌സുകൾ തൊഴിൽ മാർക്കറ്റിലേക്ക് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമുള്ള വാതിലാണ് തുറക്കുന്നത്.  വിജയകരമായി കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് പ്ലേസ്മെന്റ് സഹായവും അസാപ് നൽകുന്നുണ്ട്. യുവജനങ്ങൾക്കിടയിലെ തൊഴിൽ നൈപുണ്യം വളർത്തിയെടുക്കാനും, ലോകത്തെ മികച്ച സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങളൾ  നേടാനും പ്രാപ്തരാക്കുക എന്ന  മഹത്തായ ദൗത്യം ഏറ്റെടുത്ത് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനും, കഴിഞ്ഞ ഒരു വർഷം  കൊണ്ട് മാത്രം ആയിരത്തോളം ഉദ്യോഗാർത്ഥികൾക്ക് വിവിധ ബഹുരാഷ്ട്ര കമ്പനികളിലും, ചെറുതും വലുതുമായ സ്ഥാപനങ്ങളിലും  പ്ലെയ്സ്മെന്റ്  നൽകാനും അസാപിന് സാധിച്ചു. കെ-സ്‌കിൽ ക്യാംപെയിനിന്റെ ഭാഗമായി ഐ.ടി, മീഡിയ, ഹെൽത്ത് കെയർ, ലിംഗ്വിസ്റ്റിക്സ്, ബാങ്കിങ്ങ്, ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്സ്, ലീഗൽ , പവർ ആൻഡ് എനർജി, സ്പോർട്സ് , സിവിൽ ആൻഡ് ഡിസൈൻ തുടങ്ങിയ വിവിധ മേഖലകളിലെ ഹ്രസ്വകാല സ്‌കിൽ കോഴ്സുകളിലേക്കുള്ള ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു. വിദ്യാർത്ഥികൾക്കും, ഉദ്യോഗാർത്ഥികൾക്കും, വർക്കിംഗ് പ്രൊഫഷണൽസിനും  www.asapkerala.gov.in എന്ന വെബ്സൈറ്റ് വഴി കോഴ്സുകളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും മനസിലാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക് അസാപിന്റെ തൃശൂർ ജില്ലാ ഓഫീസിസുമായി ബന്ധപെടുക. ഫോൺ : 9846084133, 9495999683

date