Skip to main content

ലോക ഉപഭോക്തൃദിനം: ബോധവത്കരണ ക്ലാസും സിമ്പോസിയവും മാർച്ച് 15ന്

പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ തൃശൂർ ജില്ലയിൽ ലോക ഉപഭോക്തൃദിനം വിപുലമായി ആചരിക്കുന്നതിന്റെ ഭാഗമായി മാർച്ച് 15ന് രാവിലെ 10.30ന്  അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.  ഉപഭോക്തൃ സംരക്ഷണ നിയമം എന്ന വിഷയത്തിലാണ് ക്ലാസ്.   തുടർന്ന് ഉച്ചയ്ക്ക്  2 മുതൽ 5 വരെ പൊതുജനങ്ങൾക്കും ഉപഭോക്തൃ സംഘടനാ പ്രവർത്തകർക്കുമായി സിമ്പോസിയവും സംഘടിപ്പിക്കും. പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്‌റ്റർ ചെയ്യേണ്ടതില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date