Skip to main content

പാറളം പഞ്ചായത്തില്‍ കാര്‍ഷിക തൊഴിലാളികള്‍ക്ക് അവസരം

ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പാറളം ഗ്രാമപഞ്ചായത്തില്‍ കാര്‍ഷിക തൊഴിലാളികള്‍ക്ക് അവസരം. പഞ്ചായത്തില്‍ പുതിയതായി ആരംഭിക്കുന്ന കൃഷിശ്രീ അഗ്രോ സര്‍വീസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തൊഴിലാളികളെ തേടുന്നത്. വിവിധതരം കാര്‍ഷിക തൊഴിലാവശ്യങ്ങള്‍ക്കായി 25 കാര്‍ഷിക തൊഴിലാളികളെ കൂടാതെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഫെസിലിറ്റേറ്ററെയും ആവശ്യമുണ്ട്. ഫെസിലിറ്റേറ്ററായി തൃശൂര്‍ ജില്ലാ പരിധിയില്‍ ഉള്ളവര്‍ക്കും, കാര്‍ഷിക തൊഴിലാളിയായി ചേര്‍പ്പ് ബ്ലോക്ക് പരിധിയില്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. കൃഷി വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത കൃഷി ഓഫീസര്‍, അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗില്‍ ബി ടെക്, ബി എസ് സി അഗ്രികള്‍ച്ചര്‍, അഗ്രികള്‍ച്ചറില്‍ വി എച്ച് എസ് ഇയും അഞ്ച് വര്‍ഷ പ്രവര്‍ത്തി പരിചയവും, അഗ്രികള്‍ച്ചറല്‍ സയന്‍സില്‍ ഡിപ്ലോമ, മെക്കാനിക്കല്‍ എഞ്ചിനീയറിംഗും മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ എന്നിവര്‍ക്ക് ഫെസിലിറ്റേറ്ററായും, ഐടിസി, ഐടിഐ, വിഎച്ച്എസ്ഇ, എസ്എസ്എല്‍സി ജയിച്ചതോ തോറ്റതോ ആയവര്‍ക്കും വിവിധ ഇനം കാര്‍ഷിക തൊഴില്‍ നേടുന്നതിനും അപേക്ഷിക്കാം. 

അപേക്ഷകള്‍ നേരിട്ടോ, ഇമെയില്‍  വഴിയോ, തപാല്‍ വഴിയോ, മാര്‍ച്ച് 19 ന് വൈകീട്ട്  5 മണിക്ക് മുമ്പ് കിട്ടുന്ന വിധം ചേര്‍പ്പ് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലോ, പാറളം കൃഷിഭവനിലോ അല്ലെങ്കില്‍ ചേര്‍പ്പ് ബ്ലോക്ക് പരിധിയില്‍ വരുന്ന കൃഷിഭവനുകളിലോ ലഭിക്കേണ്ടതാണ്. ഇമെയില്‍: adacherpu@gmail.com, krishiparalam@gmail.com

date