Skip to main content

അപേക്ഷകള്‍ ക്ഷണിച്ചു

ദേശീയ നഗര ഉപജീവിത പദ്ധതിക്കു കീഴില്‍ കല്ലേറ്റുംങ്കര  കെ കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ സൗജന്യമായി  നടത്തുന്ന ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊലൂഷന്‍സ് പരിശീലന കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലയിലെ മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെട്ട സ്ഥിരതാമസക്കാരായവരില്‍ റേഷന്‍ കാര്‍ഡ് വരുമാനം ഒരു ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത  പത്താം ക്ലാസ്. പ്രായപരിധി 18 വയസ് മുതല്‍ 35 വയസ് വരെ. അവസാന തീയതി മാര്‍ച്ച് 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495462909, 9447433943.

date