Skip to main content

ജയില്‍ അന്തേവാസികള്‍ക്കായി നൈപുണ്യപരിശീലനം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ തൃശൂര്‍ വില്ലടത്തു പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും വിയ്യൂര്‍ അതീവ സുരക്ഷാ ജയിലും സംയുക്തമായി ജയിലിലെ അന്തേവാസികള്‍ക്കായി നൈപുണ്യ പരിശീലനം ആരംഭിച്ചു. കൂണ്‍ കൃഷിയില്‍ പത്ത് ദിവസം നീണ്ട് നില്‍ക്കുന്നതും മുള, ചൂരല്‍ എന്നിവ കൊണ്ടുള്ള കര കൗശല വസ്തുക്കളുടെ നിര്‍മാണത്തില്‍ പതിമൂന്ന് ദിവസം നീണ്ടു നില്‍ക്കുന്നതുമായ പരിശീലനമാണ് ആരംഭിച്ചിരിക്കുന്നത്. ജോയിന്റ് സൂപ്രണ്ട് രാജു എബ്രഹാം പരിശീലനം ഉദ്ഘാടനം ചെയ്തു. സി ബി ആര്‍ എസ് ഇ ടി ഐ ഡയറക്ടര്‍ ജെനീഷ് പി ജെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി പി ഒ സതീഷ്, കോഴ്‌സ് കോര്‍ഡിനേറ്റര്‍ സരിത പി വി, ധന്യ എ, ജയില്‍ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.

date