വായനാ പക്ഷാചരണം സമാപനം ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും
പൊതു വിദ്യാഭ്യാസ വകുപ്പും ലൈബ്രറി കൗണ്‍സിലും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പും സംഘടിപ്പിക്കുന്ന വായനാപക്ഷാചരണം ശനിയാഴ്ച സമാപിക്കും. സമാപന പരിപാടി രാവിലെ പത്തിന് ശിഷക് സദനില്‍ ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.
പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, സാക്ഷരതാ മിഷന്‍, കുടുംബശ്രീ, വിദ്യാരംഗം കലാസാഹിത്യ വേദി, ആര്‍എംഎസ്എ, എസ്എസ്എ, ഡയറ്റ് തുടങ്ങിയവരുടെ കൂടി സഹകരണത്തോടെയാണ് കഴിഞ്ഞ 19 മുതല്‍ വായനാപക്ഷാചരണം നടത്തുന്നത്. പി എന്‍ പണിക്കര്‍ അനുസ്മരണത്തോടെ തുടങ്ങി ഐവി ദാസ് അനുസ്മരണത്തോടെയാണ് രണ്ടാഴ്ചകാലം നീണ്ടു നിന്ന പരിപാടികള്‍ക്ക് സമാപനമാകുന്നത്.
വിദ്യാരംഗം കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ സബ്ജില്ലാ തലത്തില്‍ കുട്ടികള്‍ക്കായി നടത്തിയ വായനാകുറിപ്പ് തയ്യാറാക്കല്‍ മല്‍സരത്തിന്റെ ജില്ലാതല മല്‍സരം സമാപന പരിപാടിയില്‍ നടക്കും. സബ്ബ് ജില്ലകളില്‍ നിന്ന് യുപി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അഞ്ച് വീതം കുട്ടികളെയാണ് പങ്കെടുപ്പിക്കേണ്ടത്. മഹാത്മാഗാന്ധിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണകള്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് കുറിപ്പ് തയ്യാറാക്കേണ്ടത്. യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ് മത്സരവും ഇതോടനുബന്ധിച്ച് നടക്കും.
- Log in to post comments