വായനാ മത്സരം നടത്തി
ജില്ലാ ലൈബ്രറി കൗണ്‍സില്‍, അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗാന്ധി സ്മാരക വായനശാല, കെ.സി.കെ.എന്‍ ലൈബ്രറി എന്നിവയുടെ സഹകരണത്തോടെ അഖില കേരള വായനാ മത്സരത്തിന്റെ ഭാഗമായി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വായനാ മത്സരം സംഘടിപ്പിച്ചു. ഗാന്ധി സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ നടത്തിയ എഴുത്ത് പെട്ടിയിലെ നല്ല രചനകള്‍ തിരഞ്ഞെടുക്കുകയും അവ ചടങ്ങില്‍ അവതരിപ്പിക്കുകയും ചെയ്തു. മാത്രമല്ല രചയിതാക്കള്‍ക്ക് സമ്മാന വിതരണവും ചെയ്യുകയുണ്ടായി. ഹെഡ്മിസ്ട്രസ്സ് എ.പി.എം രമാദേവിയുടെ അദ്ധ്യക്ഷതയില്‍ അക്ഷരോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിണ്ടന്റ് പി.പി സുരേന്ദ്രന് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. സി. രഘുനാഥ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷീല .പി, പി.വി. ജ്യോതി ,അനന്യ.എന്‍, മേഘ്ന മനോജ്, ശ്രീപ്രിയ.കെ.സി, കെ. വിശ്വനാഥന്, മിഥുന് മോഹന്‍, കെ.ബിജു എന്നിവര്‍ സംബന്ധിച്ചു.
- Log in to post comments