Skip to main content

കോൾ മേഖലയിലെ വെള്ളക്കെട്ട്: ഏനാമാക്കൽ റെഗുലേറ്റർ വഴി അധികജലം ഒഴുക്കും

 

ഏനാമാക്കൽ റെഗുലേറ്ററിന്റെ മുന്നിലെ വളയം കെട്ട് വടക്ക് ഭാഗം മൂന്ന് മീറ്ററോളം പൊട്ടിച്ച് കോൾമേഖലയിലെ അധികജലം റെഗുലേറ്റർ വഴി ഒഴുക്കി വിടാൻ തീരുമാനം. കൂടാതെ മേഖലയിലെ വെള്ളക്കെട്ട് പരിഹരിച്ച് നെൽകൃഷി സംരക്ഷിക്കുന്നതിനായി നിലവിലെ കൊയ്ത്ത് കഴിഞ്ഞ് കിടക്കുന്ന ആർ കെ ഐ പ്രവൃത്തികൾ നടക്കാത്തതുമായ പാടശേഖരങ്ങളിലേക്ക് കനാലിൽ നിന്നും വെള്ളം ഒഴുക്കിവിടും. വേനൽമഴ മൂലം വെള്ളക്കെട്ട് രൂക്ഷമായ കോൾ മേഖലയിലെ കൊയ്ത്തു കഴിയാത്ത പാടശേഖരങ്ങളിലെ നെൽകൃഷി സംരക്ഷിക്കുന്നതിനായി ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന കോൾ ഉപദേശക സമിതിയുടെ അടിയന്തിര യോഗത്തിലാണ് തീരുമാനം. യോഗത്തിൽ എംഎൽഎമാരായ മുരളി പെരുനെല്ലി, സി സി മുകുന്ദൻ, സേവ്യർ ചിറ്റിലപ്പിള്ളി, കോൾ ഉപദേശക സമിതി അംഗങ്ങൾ, ഇറിഗേഷൻ, കൃഷി, കെ എൽ ഡി സി, കെ എസ് ഇ ബി ഉദ്യോഗസ്ഥർ പങ്കെടുത്തു.

date