Skip to main content

കടുത്തുരുത്തിയിൽ എൻ്റെ കേരളം പ്രചാരണ യാത്ര ഇന്ന്

 കോട്ടയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി     നിയോജക മണ്ഡലങ്ങൾ തോറും  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന   എന്റെ കേരളം പ്രചാരണ യാത്ര
ഇന്ന് (ഏപ്രില്‍ 25) കടുത്തുരുത്തി മണ്ഡലത്തില്‍ പര്യടനം നടത്തും. നിയോജക മണ്ഡലതല  ഉദ്ഘാടനം രാവിലെ 10ന് കടുത്തുരുത്തി ജംഗ്ഷനില്‍ അഡ്വ. മോന്‍സ് ജോസഫ് എം. എല്‍. എ നിർവ്വഹിക്കും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി സുനില്‍ അധ്യക്ഷത വഹിക്കും. തുടർന്ന്  കുറവിലങ്ങാട് ബസ് വേ, ഉഴവൂര്‍ തുരുത്തിപ്പള്ളി ജംഗ്ഷൻ ,കിടങ്ങൂര്‍ ബസ് വേ എന്നീ കേന്ദ്രങ്ങളിലും   തത്സമയ ക്വിസ് പരിപാടിയും ഗാനമേളയും   അവതരിപ്പിക്കും. സംസ്ഥാന സർക്കാരിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി 
പൊതു ജനങ്ങൾക്കായി നടത്തുന്ന  ക്വിസ് പരിപാടിയിൽ ശരിയുത്തരം  നൽകുന്നവർക്ക് ട്രോഫിയും പുസ്തകവും സമ്മാനിക്കും 

date