Skip to main content

പ്രത്യേക ഗ്രാമസഭകൾ ചേർന്നു

കോട്ടയം: ആസാദി കാ അമൃത മഹോത്സവത്തിൻ്റെ ഭാഗമായി ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തോടനുബന്ധിച്ച്  ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പ്രത്യേക ഗ്രാമസഭകൾ ചേർന്നു. ഓരോ പഞ്ചായത്തിലും ഒരു .ഗ്രാമസഭ എന്ന കണക്കിൽ 7 1 ഗ്രാമസഭകളാണ്  ചേർന്നത്.  ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റുമാർ അധ്യക്ഷത വഹിച്ചു.  ആരോഗ്യ ഗ്രാമം, ജല പര്യാപ്ത ഗ്രാമം, ശിശുസൗഹൃദ ഗ്രാമം, ഹരിത ഗ്രാമം, സാമൂഹിക സുരക്ഷിത ഗ്രാമം, സദ് ഭരണം, ഗ്രാമങ്ങളിലെ ലിംഗസമത്വ വികസനം തുടങ്ങിയ  വിഷയങ്ങളിൽ മുൻഗണനാ പട്ടിക തയ്യാറാക്കി ഗ്രാമസഭയിൽ അവതരിപ്പിച്ച് ചർച്ച നടത്തി   കർഷകർക്കുള്ള കിസാൻ ക്രഡിറ്റ് കാർഡ് സംബന്ധിച്ചും ഗ്രാമസഭകളിൽ അവതരണം നടത്തി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും  പങ്കെടുത്തു.

date