Skip to main content

13 വർഷത്തെ കാത്തിരിപ്പിന് വിരാമം; അബ്ദുറഹ്മാന് ഭൂമി സ്വന്തം

 

റമദാൻ മാസത്തിൽ ഇരട്ടി മധുരമായി സ്വന്തം ഭൂമി ലഭിച്ച സന്തോഷത്തിലാണ് മൊറാഴയിലെ ചെറിയാണ്ടീന്റകത്ത് അബ്ദുറഹ്മാൻ.  നീണ്ട 13  വർഷത്തെ  പ്രാർഥനയോടെയുള്ള കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് സ്വന്തം ഭൂമിയെന്ന സ്വപ്നം യാഥാർഥ്യമായത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി തളിപ്പറമ്പിൽ സംഘടിപ്പിച്ച പട്ടയമേളയിലാണ് അബ്ദുറഹ്മാന് പട്ടയം ലഭിച്ചത്.
ആറ് വർഷം മുൻപ് ഉണ്ടായ അപ്രതീക്ഷിതമായ വീഴ്ചയ്ക്ക് ശേഷം പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത അബ്ദുറഹ്മാൻ പട്ടയമേളയിൽ പങ്കെടുക്കാൻ മകളുടെ ഒപ്പം വാക്കറിന്റെ സഹായത്തോടെയാണ് എത്തിയത്.  ഉദ്യോഗസ്ഥർ നൽകിയ വീൽ ചെയറിൽ മുൻ നിരയിൽ ഇരുന്ന അബ്ദുറഹ്മാന് റവന്യൂ മന്ത്രി കെ രാജൻ സ്റ്റേജിൽ നിന്നിറങ്ങി വന്നാണ് പട്ടയം നൽകിയത്. അസാധ്യമെന്നു കരുതിയിരുന്ന തൻ്റെ സ്വപ്ന സാക്ഷാത്കാരം നിറകണ്ണുകളോടെയാണ് അദ്ദേഹം സ്വീകരിച്ചത്.
അബ്ദു റഹ്മാനും ഭാര്യ റുക്കിയയും കഴിഞ്ഞ എട്ട് വർഷമായി കല്ല്യാശ്ശേരിയിൽ മകൾ സീനത്തിൻ്റെയും കുടുംബത്തോടൊപ്പമാണ് താമസം.  വീഴ്ചയോടെ ജീവിതത്തിലെ
എല്ലാ പ്രതീക്ഷകളും നഷ്ടമായ അബ്ദുറഹ്മാൻ പ്രതീക്ഷയുടെ പുതിയ ലോകം തുറന്ന് കിട്ടിയ സന്തോഷത്തിലാണിപ്പോൾ

date