Skip to main content
മൊറാഴയിലെ ചെറിയാണ്ടീന്റകത്ത് അബ്ദുറഹ്മാന് റവന്യൂ - ഭവന വകുപ്പ് മന്ത്രി അഡ്വ കെ രാജൻ തളിപ്പറമ്പ് പട്ടയമേളയിൽ പട്ടയം വിതരണം ചെയ്യുന്നു

അഭിമാനത്തോടെ പറയാം ഇത് ഞങ്ങളുടെ മണ്ണ്

 

നിങ്ങൾക്കിനി സ്വന്തം മണ്ണിൽ അന്തിയുറങ്ങാമെന്ന് ടി ഐ മധുസൂദനൻ എംഎൽഎ നേരിട്ടറിയിച്ച ദിവസം കൊരമ്പക്കല്ല് നിവാസികൾ മറക്കില്ല.  നാല് പതിറ്റാണ്ടിനിടയിൽ ഇതിലും വലിയ പുതുവർഷ സമ്മാനങ്ങളൊന്നും ഇവരെ തേടിയെത്തിയിട്ടുമില്ല. വയക്കര വില്ലേജിലെ കൊരമ്പക്കല്ല് പട്ടികജാതി കോളനിയിലെ 11 കുടുംബങ്ങളും  സ്വന്തം ഭൂമിയുടെ ഉടമകളായി. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടന്ന പയ്യന്നൂർ താലൂക്ക്തല പട്ടയമേളയിൽ റവന്യൂ മന്ത്രി കെ രാജനിൽ നിന്നും പട്ടയം നേരിട്ട് വാങ്ങിയതിൻ്റെ അഭിമാനത്തിലാണിവർ.

ചോർന്നൊലിക്കുന്ന കൂരയിൽ  മകളുടെ മുടങ്ങിപ്പോയ കല്യാണങ്ങളെക്കുറിച്ച് ഓർത്ത് കരഞ്ഞുപോയ എത്രയോ രാത്രികളുണ്ടായി എന്ന് പറയുമ്പോൾ കൊയിലേരിയൻ രഘുവിൻ്റെ കണ്ണ് നിറഞ്ഞു. വർഷങ്ങളായി കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ്. "എല്ലാവർക്കും ഭൂമി എന്ന ഒന്നാം പിണറായി സർക്കാരിൻ്റെ ഉറപ്പായിരുന്നു ഞങ്ങളുടെ ബലം " - രഘു പറഞ്ഞു. മുൻ എം എൽ എ സി കൃഷ്ണൻ, ടി ഐ മധുസൂദനൻ എം എൽ എ എന്നിവരുടെ നിരന്തരമായ ഇടപെടലിലൂടെ ആ ഉറപ്പ് പാലിക്കപ്പെട്ടു. സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനും മുൻപേ ജന്മിയുടെ കീഴിൽ താമസിച്ചിരുന്ന കൊയിലേരിയൻ കൃഷ്ണനും സന്തോഷം മറച്ച് വെക്കാനായില്ല. ''സർക്കാർ ഞങ്ങളെ ചേർത്തു പിടിക്കുമെന്നറിയാമായിരുന്നു. സ്വപ്നം സത്യമായി. ഇനി തല ഉയർത്തി നടക്കാം "

കുടുംബക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ കലാശദിവസമാണ്. പക്ഷെ റവന്യൂ വകുപ്പ് മന്ത്രിയിൽ നിന്നും തങ്ങളുടെ ഭൂമിയുടെ ഏറ്റുവാങ്ങലാണ് ഏറ്റവും വലിയ ഉത്സവമെന്ന് ഇവർ പറയു

date