Skip to main content

മാലിന്യസംസ്‌കരണം: പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങളെ മുഖവിലക്കെടുക്കണം-മന്ത്രി

മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ നിഷേധാത്മക സമീപനം അംഗീകരിക്കാനാവില്ലെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇത് ശരിയായ പ്രവണതയല്ല. മാലിന്യമുക്ത കേരളം യാഥാര്‍ഥ്യമാക്കാന്‍ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ ഉണ്ടാവാതെ പറ്റില്ല. ജനങ്ങളെ ശരിക്ക് ബോധ്യപ്പെടുത്തിയും അവരെ മുഖവിലക്കെടുത്തുമാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കേണ്ടത്. മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് ആശങ്കയാണ്. നിലവിലുളള ചില മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ അവസ്ഥയാണ് ഇതിന് കാരണം. എന്നാല്‍ അത്തരം അവസ്ഥ ഇനി ഉണ്ടാവില്ല. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ശാസ്ത്രീയമായ പ്ലാന്റുകളാണ് സ്ഥാപിക്കുന്നത്. കണ്ണൂര്‍ പടന്നപ്പാലത്തെ മാലിന്യസംസ്‌കരണ പ്ലാന്റ് വിഷയത്തെ പരാമര്‍ശിച്ചാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 25 കോടി രൂപയുടെ ഈ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാകേണ്ട സമയം കഴിഞ്ഞു. ഇപ്പോള്‍ കേന്ദ്ര മന്ത്രിയെ േനരില്‍ കണ്ട് കലാവധി നീട്ടാന്‍ പ്രത്യേക അനുമതി വാങ്ങിയാണ് പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇതേ ഫണ്ട് ഉപയോഗിച്ച് മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച മാലിന്യ സംസ്‌കരണ പ്ലാന്റ് മികച്ച മാതൃകയാണ്. മൂന്ന് കിലോമീറ്ററില്‍ കൃഷിക്ക് ഈ പ്ലാന്റില്‍ നിന്നുളള വെള്ളമാണ് ഉപയോഗപ്പെടുത്തുന്നത് - മന്ത്രി പറഞ്ഞു

date