Skip to main content

80 പിന്നിട്ട സരസ്വതിയമ്മക്ക് ഇനി സ്വന്തം ഭൂമി

പ്രായം 80 പിന്നിട്ട വേളയില്‍ സ്വന്തം ഭൂമി എന്ന സ്വപ്നം കൈവരിച്ചിരിക്കുകയാണ് വടക്കാഞ്ചേരിയിലെ സരസ്വതി അമ്മ. തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ നടന്ന പട്ടയമേളയില്‍ നിറകണ്ണുകളോടെയാണ് സരസ്വതിയമ്മ പട്ടയം വാങ്ങാന്‍ എത്തിയത്. സരസ്വതിയമ്മക്ക് മന്ത്രി കെ രാജന്‍ വേദിയില്‍ നിന്നും താഴെ ഇറങ്ങി വന്നാണ് പട്ടയം നല്‍കിയത്. മകളോടൊപ്പമാണ് പട്ടയം വാങ്ങാന്‍ അവര്‍ എത്തിയത്. നീണ്ട ആറ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സ്വന്തമായി ഭൂമി എന്ന സ്വപ്നം നേടിയെടുക്കാന്‍ സാധിച്ചത്. 2016 ല്‍ ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് തിരുവനന്തപുരത്ത് ലാന്‍ഡ് ട്രിബ്യൂണലിന് അപേക്ഷ നല്‍കി.1972 ല്‍ അനുവദിച്ച ഭൂമിയുടെ കൈവശ രേഖ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് 2016 ല്‍ സര്‍ക്കാരിന്റെ പട്ടയത്തിന് അപേക്ഷിച്ചത്. ഒരു ഏക്കര്‍ ഭൂമിയാണ് പട്ടയത്തിലൂടെ സരസ്വതിയമ്മക്ക് ലഭിച്ചത്. ഓട്ടോ ഡ്രൈവറായ മകന്‍ ബാബുരാജിനൊപ്പമാണ് സരസ്വതിയമ്മ താമസിക്കുന്നത്. പട്ടയം നല്‍കിയ സര്‍ക്കാരിന് ചെറുപുഞ്ചിരിയോടെ സരസ്വതിയമ്മ നന്ദി പറഞ്ഞു.
 

date