Skip to main content
ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവ് പി. മാലതി പരീക്ഷ എഴുതുന്നു

മികവുത്സവം : ജില്ലയിൽ 1002 പേർ പരീക്ഷയെഴുതി

 

    സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന സാക്ഷരത പൊതുപരീക്ഷയായ മികവുത്സവത്തിൽ ജില്ലയിലെ 1002 പേർ പങ്കെടുത്തു.ജില്ലയിൽ 132  കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തിയത്. 804 സ്ത്രീകളും 103 പുരുഷൻമാരും എസ് സി വിഭാഗത്തിൽ 56 പേരും പരീക്ഷയെഴുതി. 

ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 83 വയസുള്ള പി. മാലതിയാണ് പരീക്ഷയെഴുതിയ പ്രായം കൂടിയ പഠിതാവ്.
 വികസന തുടർ വിദ്യാകേന്ദ്രങ്ങൾ, തെരഞ്ഞെടുത്ത മറ്റു കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടന്നത് . സാക്ഷരത പരീക്ഷ സർട്ടിഫിക്കറ്റ് നേടുന്നവർക്ക്  തുടർന്ന് നാലാം തരം തുല്യത യ്ക്ക് ചേരാവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് അതാത് പ്രദേശങ്ങളിൽ  പരീക്ഷ സംഘടിപ്പിച്ചത്.

date