Skip to main content
ഭിന്നശേഷി വിദ്യാർഥികൾ അവതരിപ്പിച്ച സ്കിറ്റ്

വേറിട്ട അനുഭവമായി ' അമ്മ '

 

മക്കളാൽ ഉപേക്ഷിക്കപ്പെട്ട് വൃദ്ധ സദനങ്ങളിൽ അഭയം പ്രാപിക്കേണ്ടി വരുന്ന മാതാപിതാക്കളുടെ വേദന അരങ്ങിലെത്തിച്ച് പോപ്പ് പോൾ മേഴ്‌സി ഹോമിലെ ഭിന്നശേഷിക്കാരായ കുട്ടികൾ. എന്റെ കേരളം സർക്കാർ വാർഷികാഘോഷ സമാപന ദിനത്തിൽ സാമൂഹ്യനീതി വകുപ്പിന്റെ "വയോജന ക്ഷേമ ബോധവത്കരണ സന്ദേശം" ഉൾപ്പെടുത്തി അവതരിപ്പിച്ച "അമ്മ" എന്ന സ്കിറ്റ്  ശ്രദ്ധേയമായി.

ജീവിക്കാനുള്ള തത്രപ്പാടിൽ  മാതാപിതാക്കളുടെ സംരക്ഷണം ഭാരമായി കരുതുന്ന പുതുതലയ്ക്ക് വ്യക്തമായ സന്ദേശം നൽകുന്ന കലാസൃഷ്‌ടി ആണ് അരങ്ങേറിയത്. പ്രായമായവരുടെ പരിചരണത്തിന്റെ ആവശ്യക്തയും പ്രാധാന്യവും സമൂഹം മനസിലാക്കേണ്ടതുണ്ട്. അതിലേക്കുള്ള വെളിച്ചം വീശൽ കൂടിയായി സ്കിറ്റ്.

ഭിന്നശേഷിക്കാരെന്ന പേരിൽ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റിനിർത്തപ്പെട്ട കഴിവുകളിൽ വ്യത്യസ്തരായ കുട്ടികൾക്ക് പരിശീലനം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്ന സ്ഥാപനമാണ് തൃശ്ശൂർ അതിരൂപതയുടെ കീഴിലുള്ള പോപ്പ് പോൾ മേഴ്‌സി ഹോം. സിസിലി എൻ ടി, മിക്കി സി എസ്, നന്ദിത, ലിസ്റ്റി കെ എഫ്, പ്രിൻസി പിപി, രാജി സി ഒ തുടങ്ങിയ കുട്ടികളാണ് അരങ്ങിയെത്തിയത്. സ്കിറ്റിന് ശേഷം ഭിന്നശേഷിക്കാരിയായ നന്ദിത അവതരിപ്പിച്ച നൃത്തവും കയ്യടി നേടി.

date