Skip to main content
എന്റെ കേരളം മീഡിയ കവറേജ്-പുരസ്‌കാരങ്ങള്‍

എന്റെ കേരളം മീഡിയ കവറേജ്-പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

 

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ മികച്ച കവറേജിനുള്ള വിവിധ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച കവറേജ് പത്രം-ജനയുഗം, ചാനല്‍- മീഡിയ വണ്‍, ന്യൂസ് പോര്‍ട്ടല്‍- ന്യൂസ് കേരള.കോം. ഏറ്റവും മികച്ച റിപ്പോര്‍ട്ട് പത്രം-കൃഷ്ണകുമാര്‍ ആമലത്ത് (കേരളകൌമുദി), ചാനല്‍-സുര്‍ജിത് അയ്യപ്പത്ത് (24 ന്യൂസ്). ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് മംഗളം ഫോട്ടോഗ്രാഫര്‍ രഞ്ജിത്ത് ബാലനും അര്‍ഹനായി.

date