Skip to main content
"ഗോ ഗ്രീൻ, ഗോ ഇലക്ട്രിക് " സെമിനാർ

ഗോ ഇലക്ട്രിക് ഗോ ഗ്രീൻ : സെമിനാർ സംഘടിപ്പിച്ചു 

 

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ ഗോ ഇലക്ട്രിക് ഗോ ഗ്രീൻ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രവീൺ എം എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൃശൂർ അസി. എൻജിനീയർ കെ കെ ഷാജു വിഷയാവതരണം നടത്തി.
പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗത്തിലൂടെ അന്തരീക്ഷ മലിനീകരണം തടയാൻ ആവശ്യമായ പ്രവർത്തനങ്ങൾ സെമിനാർ ചർച്ച ചെയ്തു. ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ, ചാർജ്ജിങ്ങ് സ്റ്റേഷൻ, വൈദ്യുത പാചകത്തിന്റെ ഗുണങ്ങൾ തുടങ്ങിയവ സെമിനാറിൽ അവതരിപ്പിച്ചു. വൈദ്യുതി സംരക്ഷണത്തിന്റെ ആവശ്യകതയും സെമിനാറിൽ ചർച്ചാ വിഷയമായി. 

ജില്ലാ അനർട്ട് എൻജിനീയർ പ്രിയേഷ് , എനർജി മേനേജ്മെന്റ് ജില്ലാ കോർഡിനേറ്റർ പ്രൊഫ.വിമൽ കുമാർ , ഐ ഇ എസ് എൻജിനീയറിങ് കോളേജ് ഇലക്ട്രിക് ഇക്കണോമിക്കൽ എൻജിനീയറിങ് എച്ച്ഒഡി ഡോ. ജോൺ ചെമ്പൂക്കാവ്, കെ എസ് ഇ ബി  അസിസ്റ്റന്റ് എൻജിനീയർ ഷാഫി, എക്സിക്യൂട്ടീവ് എൻജിനീയർമാരായ മായ തമ്പാൻ, കൃഷ്ണകുമാർ കെ എസ് ,കോർപ്പറേഷൻ മുൻ കൗൺസിലർ കൃഷ്ണൻകുട്ടി, പ്രൊഫ. ലിജോ ലോറൻസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. വി.എ മനോജ് സ്വാഗതവും കെ കെ ബൈജു നന്ദിയും പറഞ്ഞു.

date