Skip to main content
അഭിപ്രായം പറയൂ, സമ്മാനം നേടൂ' നറുക്കെടുപ്പിലെ കഴിഞ്ഞ ദിവസത്തെ വിജയിക്ക് സമ്മാനം നൽകുന്നു

'എൻ്റെ കേരളം' പ്രദർശന വിപണനമേളയിലെ ഭാഗ്യശാലിയായി പുല്ലഴി സ്വദേശിനി രമണി

 

തൃശൂർ തേക്കിൻകാട് മൈതാനം വിദ്യാർത്ഥി കോർണറിൽ നടക്കുന്ന 'എൻ്റെ കേരളം' പ്രദർശന വിപണനമേളയോടനുബന്ധിച്ച് 'അഭിപ്രായം പറയൂ, സമ്മാനം നേടൂ' നറുക്കെടുപ്പിലെ കഴിഞ്ഞ ദിവസത്തെ വിജയിക്ക് സമ്മാനം നൽകി. ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട്സ് സ്പോൺസർ ചെയ്യുന്ന സമ്മാനം നറുക്കെടുപ്പിൽ വിജയിച്ച പുല്ലഴി സ്വദേശിനി രമണിക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസ് സ്റ്റാഫ് സുധീഷ് കൈമാറി. മേള കാണാനെത്തുന്നവർക്ക് പ്രവേശന കവാടത്തിൽ നിന്ന് ലഭിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് മേള അവസാനിക്കുന്നിടത്ത് വെച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിച്ച് നറുക്കെടുപ്പിൽ പങ്കെടുക്കാം. സമാപന ദിവസമായ നാളെയും  നറുക്കെടുപ്പ് ഉണ്ടായിരിക്കും.

date