Skip to main content
മേളയിലെ സൂഫി സംഗീത വിരുന്നിൽ നിന്ന്

പൂരനഗരിയിൽ സംഗീതമഴയായി ഖവാലി സൂഫി സംഗീതം

 

എന്റെ കേരളം മെഗാ പ്രദർശന വിപണന മേള നടക്കുന്ന പൂരനഗരിയിൽ സംഗീത മഴ പെയ്യിച്ച് ഖവാലി സൂഫി സംഗീതം. ഖവാലി മഴയായി പെയ്തത് തൃശൂരിന്റെ ഹൃദയത്തിലായിരുന്നു. തൃശൂരിന് അത്ര പരിചിതമല്ലാത്ത സൂഫി സംഗീതം സംഗീത പ്രേമികൾക്കും നവ്യാനുഭവമായി. സൂഫി കാവ്യാലാപനത്തിൽ  പതിറ്റാണ്ട് പിന്നിട്ട ഗായകരായ സമീർ ബിൻസി,  ഇമാം മജ്ബൂർ എന്നിവരുടെ ഈരടികളിൽ തേക്കിൻകാട് മൈതാനം മതിമറന്നു പോയി.   ഇബ്നു അറബി, മൻസൂർ ഹല്ലാജ്, റാബിഅ ബസരിയ്യ തുടങ്ങിയവരുടെ അറബി കാവ്യങ്ങൾ, ജലാലുദ്ദീൻ റൂമി, ഹാഫിസ്, ജാമി എന്നിവരുടെ പേർഷ്യൻ കാവ്യങ്ങൾ, ഖാജാ മീർ ദർദ് , ഗൗസി ഷാ തുടങ്ങിയവരുടെ ഉർദു ഗസലുകൾ , ഇച്ച മസ്താൻ, അബ്ദുൽ റസാഖ് മസ്താൻ, 
മസ്താൻ കെ.വി.അബൂബക്കർ മാസ്റ്റർ,  തുടങ്ങിയവരുടെ മലയാളം സൂഫി കാവ്യങ്ങൾ, കൂടാതെ നാരായണഗുരു , ഗുരു നിത്യ തുടങ്ങിയവരുടെ യോഗാത്മക ശീലുകൾ എന്നിവ തേക്കിൻകാട് മൈതാനത്തെ പെട്ടെന്ന് തന്നെ മായാലോകത്ത് എത്തിച്ചു. 

date