Skip to main content
മേളയിൽ നടന്ന വിവിധ കലാപരിപാടികളിൽ നിന്ന്

മെഗാമേളയുടെ മനം നിറച്ച് നൃത്ത സംഗീത വിരുന്ന്

 

എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ മനം നിറച്ച് നൃത്ത സംഗീത വിരുന്ന്. നാട്ടിക എസ് എൻ കോളേജ് വിദ്യാർത്ഥികൾ നടത്തിയ നാടൻപാട്ടും എസ് ആർ വി ഗവ.കോളേജ് ഓഫ് മ്യൂസിക് ആന്റ് പെർഫോമിംഗ് ആർട്സ് വിദ്യാർത്ഥികൾ  നടത്തിയ സംഗീത വിരുന്നും മേളയ്ക്ക് പുതിയ ഈണമേകി. വയലിനിൽ വിസ്മയം തീർത്ത് സാന്ദ്രബാബുവും കീബോഡിൽ മാന്ത്രികത കാണിച്ച് അമിത് സാജനും റിതത്തിൽ ആൽഫി കെ റോയും സംഗീത വിരുന്നിന് പിന്തുണ നൽകി. തുടർന്ന് ശ്രീ കേരള വർമ്മ കോളേജ് വിദ്യാർത്ഥികൾ നടത്തിയ ക്ലാസിക്കൽ, സെമി ക്ലാസിക്കൽ നൃത്ത സന്ധ്യയും മേളയ്ക്ക് ആവേശമായി.

date