Skip to main content
എൻ്റെ കേരളം പ്രദർശന വിപണനമേളയിലെ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ സെമിനാർ

സുസ്ഥിര വികസനത്തിൽ സ്ഥിതി വിവര കണക്കിനുള്ള പ്രാധാന്യം : സെമിനാർ സംഘടിപ്പിച്ചു.

 

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം മെഗാമേളയിൽ സുസ്ഥിര വികസനത്തിൽ സ്ഥിതിവിവരകണക്കിനുള്ള പ്രാധാന്യം, വിലവിവര സൂചികകളെ കുറിച്ചുള്ള വിശകലനരീതികൾ എന്നീ വിഷയങ്ങളെ സംബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. കില കോർഡിനേറ്റർ സുകന്യ കെ യു, സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് അഡിഷണൽ ഡയറക്ടർ കെ ദാമോദരൻ എന്നിവർ  സെമിനാർ അവതരണം നടത്തി. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങൾ എന്തെല്ലാം പ്രവർത്തനങ്ങൾ, ഏതൊക്കെ രീതിയിൽ നടപ്പിലാക്കണമെന്ന്  സെമിനാർ ചർച്ച ചെയ്തു. പഞ്ചായത്തുകൾക്ക് നിലവിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും ഏതു മേഖലയാണ് കൂടുതൽ മെച്ചപ്പെടേണ്ടതെന്ന തിരിച്ചറിന് പദ്ധതി രൂപീകരണം നടത്താനും സ്ഥിതിവിവരകണക്കുകൾകൊണ്ട്  സാധിക്കും. അതിനായി കൃത്യതയാർന്ന വിവരങ്ങൾ എങ്ങനെ നൽകണമെന്നും
നിത്യ ജീവിതത്തിൽ വിലവിവര സൂചികകളുടെ പ്രാധാന്യവും, ഉപയോഗവും എന്തൊക്കെയാണെന്നും സെമിനാറിൽ ചർച്ച ചെയ്തു.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവ്വീസ് എം നീലകണ്ഠൻ വിശിഷ്ടാതിഥിയായ സെമിനാറിൽ ഡെപ്യൂട്ടി ഡയറക്ടർ സോജൻ എ പി,  ജില്ലാ ജോയിൻ ഡയറക്ടർ തദ്ദേശസ്വയംഭരണ വകുപ്പ് ബെന്നി ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ശ്രീധര വാര്യർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി സി ദിദിക, തദ്ദേശീയ സ്വയംഭരണ വകുപ്പ് സീനിയർ സൂപ്രണ്ട് പ്രമോദ്, സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസമാർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്‌പെക്ടർമാർ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു,

date