Skip to main content
മഞ്ഞൾ കുർക്കുമീലുമായി ഗീത സ്റ്റാളിൽ

സ്വന്തം ബ്രാൻഡിന്റെ കരുത്തുമായി ഗീത മേള കീഴടക്കുന്നു 

 

സ്വന്തം ബ്രാൻഡ് ഉൽപ്പന്നം അന്താരാഷ്ട്ര വിപണി കീഴടക്കിയ സന്തോഷത്തിലാണ് ഗീത എന്റെ കേരളം പ്രദർശന വിപണന മേളയിലെത്തിയത്. അകക്കണ്ണിന്റെ വെളിച്ചത്തിൽ വൈകല്യങ്ങൾ അതിജീവിച്ച കരുത്തുമായാണ് ഗീത മേളയിലെത്തിയത്. തന്റെ 
മഞ്ഞൾ കുർക്കുമീൽ ഇന്ന്  ഉയരങ്ങൾ കീഴടക്കിയതിന്റെ സന്തോഷത്തിലാണ് ഈ 41കാരി. 

തേക്കിന്‍കാട് മൈതാനി വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ സ്റ്റാളിൽ മഞ്ഞൾകൊണ്ട് ഉണ്ടാക്കിയെടുക്കുന്ന കുർക്കുമീൽ "ഗീതാസ് ഹോം ടു ഹോം കുർക്കുമീൽ" എന്ന പേരിലാണ് വിൽക്കുന്നത്. 

ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ നിന്നും ലഭിച്ച പ്രതിഭ എന്ന പ്രത്യേക ഇനം മഞ്ഞൾ കൃഷി ചെയ്ത് വിളവെടുത്താണ് കുർക്കുമീലിന്റെ ഉൽപ്പാദനം നടത്തുന്നത്. ശരീരത്തിലെ പ്രതിരോധ ശക്തിക്ക് ഉറപ്പു നൽകുന്ന കുർക്കുമീലിൽ മഞ്ഞളിനൊപ്പം ഈന്തപ്പഴം, തേൻ, ശർക്കര, ആൽമണ്ട് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. 

സാധാരണ മഞ്ഞളിൽ കുറുക്കുമീലിന്റെ അളവ് 2.5% ആണെങ്കിൽ പ്രതിഭ മഞ്ഞളിൽ 6.2% ആണ് അളവ്. കോവിഡ് കടന്നുവന്നതോടെയാണ് തന്റെ വീട്ടിലെ സാധാരണ വിഭവത്തെ ഏറ്റവും മികച്ച രീതിയിൽ മായമില്ലാതെ എത്തിക്കണമെന്ന ആശയം ഗീതയുടെ മനസിൽ ഉടലെടുത്തത്. 

വാടാനപ്പള്ളി, മുതുവറ എന്നിവിടങ്ങളിലായി ലീസിനെടുത്ത സ്ഥലത്താണ് മഞ്ഞൾ കൃഷി വിളവെടുക്കുന്നത്. കേരളത്തിൽ തന്നെ ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിൽ നിന്നും ലൈസൺസിംഗ് ലഭിച്ച രണ്ടാമത്തെ സംരംഭമാണ് ഗീതാസ് ഹോം ടു ഹോം. 

നിലവിൽ geethasfoods.com എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ വഴിയാണ് വിപണനം.  നേരിട്ട് വിൽക്കുന്ന 200 ഗ്രാം ബോട്ടിലിന് 270 രൂപയും ഓൺലൈനിൽ 400 ഗ്രാം ബോട്ടിലിന് 60 രൂപയുമാണ് ഈടാക്കുന്നത്. ആറ് മുതൽ എട്ട് മാസം വരെ ഇത് ഉപയോഗിക്കാൻ കഴിയും. നേരിട്ടും, ഷെയ്ക്ക് രൂപത്തിലാക്കിയും, ചൂടുവെള്ളത്തിൽ ലയിപ്പിച്ചും ഇത് കഴിക്കാം.

date