Skip to main content
കാർഡുകളുമേന്തിയ എൻ എസ് എസ് ടീം

അന്താരാഷ്ട്ര പുസ്തക ദിനം ആചരിച്ച് എന്‍ എസ് എസ് ടീം

 

ജില്ലാ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര പുസ്തക ദിനം ആചരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയില്‍ വെച്ചാണ് എന്‍എസ്എസ് ടീമംഗങ്ങള്‍ പുസ്തകദിനം ആചരിച്ചത്. പുസ്തകങ്ങളില്ലാത്ത മുറി ശരീരമില്ലാത്ത ആത്മാവ് പോലെയാണ് എന്നീ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച കാര്‍ഡുകളും ലോകത്തിലെ പ്രശസ്തരായ എഴുത്തുകാരുടെയും പുസ്തകങ്ങളുടെയും അവയിലെ പ്രശസ്തമായ വാക്യങ്ങളും ഉള്‍പ്പെടുത്തിയുള്ള കാര്‍ഡുകളുമേന്തിയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളില്‍ ഇവര്‍ കാഴ്ചക്കാരെ സ്വീകരിച്ചത്.

date