Skip to main content
എന്റെ കേരളം മേളയിലെ ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്റ്റാൾ

സ്റ്റാളിൽ സേവനം ഒരുക്കി ഭാരതീയ ചികിത്സാ വകുപ്പ് 

 

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി തേക്കിൻകാട്  മൈതാനിയിൽ നടക്കുന്ന "എന്റെ കേരളം" പ്രദർശന വിപണന മേളയിൽ കാഴ്ച്ച പരിശോധനയും കോവിഡാനന്തര വൈദ്യ പരിശോധനയുമായി ഭാരതീയ ചികിത്സാ വകുപ്പ്. പ്രമേഹജന്യമായ നേത്രരോഗം, ഗ്ലോക്കോമ എന്നിവ മുൻകൂട്ടി കണ്ടെത്തി അന്ധതയെ തടയുന്നതിനുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും പദ്ധതിയായ ദൃഷ്ടിയുടെ ഭാഗമായാണ് കാഴ്ച്ച പരിശോധന  നടക്കുന്നത്. 

കാഴ്ചശക്തിയും, കണ്ണിലെ മർദവും ഇവിടെ പരിശോധിക്കുന്നു. രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലെയും, എ വി എം ഗവ.ആയുർവേദ ആശുപത്രി ഇരിങ്ങാലക്കുടയിലെയും നേത്ര വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. കൂടാതെ, കോവിഡ് മുക്തരായവരിൽ കാണുന്ന ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പുനർജനി പദ്ധതിയുടെ ഭാഗമായ സേവനവും സ്റ്റാളിൽ ലഭ്യമാണ്.

date