Skip to main content
എന്റെ കേരളം മെഗാമേളയിലെ സ്റ്റോളിൽ വാദ്യോപകരണങ്ങൾ വായിക്കുന്ന ഇരട്ടകളായ അമലും അഭയും

വാദ്യമേളങ്ങളുടെ കുഞ്ഞുപൂരം തീര്‍ത്ത് ഇരട്ടക്കുട്ടികള്‍

 

എന്റെ കേരളം മെഗാമേളയില്‍ വാദ്യോപകരണങ്ങള്‍ വില്‍ക്കുന്ന സ്റ്റോളിന് മുന്നില്‍ വാദ്യമേളങ്ങളുടെ കുഞ്ഞുപൂരം കാണാന്‍ കാണികളുടെ തിരക്ക്.  വില്‍പ്പനയ്ക്കുള്ള എല്ലാ വാദ്യോപകരണങ്ങളും വായിച്ച് മേളയിലെ കുട്ടിത്താരങ്ങളായത് തൃശൂര്‍ വിവേകോദയം സ്‌കൂളിലെ ഒന്‍പതാംക്ലാസ്സ് വിദ്യാര്‍ത്ഥികളായ അമലും അഭയും. അതേ സ്‌കൂളിലെ ഫിസിക്‌സ് അദ്ധ്യാപകന്‍ കൂടിയായ പിതാവ് സജീവിനൊപ്പം മേള കാണാനെത്തിയതായിരുന്നു ഈ ഇരട്ടസഹോദരങ്ങള്‍. വാദ്യോപകരണങ്ങളുടെ സ്റ്റോളില്‍ എത്തിയപ്പോള്‍ അറിയാവുന്ന ഏഴു വാദ്യോപകരണങ്ങളും വായിക്കുകയായിരുന്നു.

ചെണ്ട, തബല, ഗിറ്റാര്‍, ഇടയ്ക്ക, ഓടക്കുഴല്‍, ഹാപ്പി ഡ്രം, ആഫ്രിക്കന്‍ വാദ്യോപകരണം, ജിമ്പേ ഓടക്കുഴല്‍ എന്നിവ അമലും അഭയും വായിക്കുന്നത് കാണാന്‍ സ്റ്റോളിന് മുന്നില്‍ ആളുകള്‍ കൂടി.  രസം കയറിയ മേളക്കമ്പക്കാര്‍ വീണ്ടും വീണ്ടും വായിക്കാന്‍ കുട്ടികളോട് ആവശ്യപ്പെട്ടു. ചെണ്ടയാണ് അഭയുടെ ഇഷ്ടവാദ്യം. ചെണ്ട പഠിക്കുന്നുമുണ്ട്. അമല്‍ വയലിനിസ്റ്റാണ്.

date