Skip to main content

നാടിന്റെ വികസനത്തിന്  ജനപ്രതിനിധികൾ  ഒരേ മനസോടെ പ്രവർത്തിക്കണം: മോൻസ് ജോസഫ്  എം .എൽ. എ

 നാട്ടിൽ വികസന മുന്നേറ്റം സാധ്യമാക്കുന്നതിന് രാഷ്ട്രീയ വേര്‍തിരിവില്ലാതെ  ജനപ്രതിനിധികൾ ഒരേ മനസോടെ പ്രവർത്തിക്കണമെന്ന് അഡ്വ. മോൻസ് ജോസഫ് പറഞ്ഞു

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി    ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലങ്ങൾ തോറും  സംഘടിപ്പിക്കുന്ന   എന്റെ കേരളം പ്രചാരണ യാത്രയുടെ കടുത്തുരുത്തി  നിയോജക മണ്ഡലത്തിലെ പര്യടനം  ഉദ്ഘാടനം  ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം

  കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ നടന്ന  ചടങ്ങിൽ    ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് പി.വി   സുനിൽ   അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാല മുഖ്യ പ്രഭാഷണം നടത്തി. 

കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സൈനമ്മ ഷാജു,  ബ്ലോക്ക്  പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ  ജിൻസി എലിസബത്ത്, ഗ്രാമപഞ്ചായത്തംഗങ്ങളായ രശ്മി വിനോദ്, നോബി മുണ്ടക്കൻ , സ്റ്റീഫൻ പാറാവേലീൽ എന്നിവർ പങ്കെടുത്തു.

 തുടർന്ന്   കുറവിലങ്ങാട് , ഉഴവൂർ , കിടങ്ങൂർ എന്നിവിടങ്ങളിലും    തത്സമയ ക്വിസ് പരിപാടിയും ഗാനമേളയും   അവതരിപ്പിച്ചു.

പൊതു ജനങ്ങൾക്കായി നടത്തിയ  ക്വിസ് പരിപാടിയിൽ

ശരിയുത്തരം  നൽകിയവർക്ക് ട്രോഫിയും പുസ്തകവും സമ്മാനിച്ചു.

കുറവിലങ്ങാട്   ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ  സ്ഥിരം സമിതി അധ്യക്ഷൻ   പി.സി കുര്യൻ  ഉദ്ഘാടനം ചെയതു. കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമതി അധ്യക്ഷ  സന്ധ്യ സജികുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ഇ.കെ കമലാസനൻ , ബിജു പുഞ്ചയിൽ പൊതു പ്രവർത്തകൻ   സദാനന്ദ ശങ്കർ എന്നിവർ സംസാരിച്ചു

ഉഴവൂരിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോണിസ് പി സ്റ്റീഫൻ    ഉദ്ഘാടനം ചെയ്തു.  ഗ്രാമ പഞ്ചായത്തംഗം ബിൻസി അനിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു മുഖ്യ പ്രഭാഷണം നടത്തി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിറിയക് കല്ലട, ബിനു ജോസ്, മേരി സിജി, റിനി വിൽ‌സൺ, ന്യൂജന്റ് ജോസഫ് , ശ്രീനി തങ്കപ്പൻ എന്നിവർ സംസാരിച്ചു.

 

കിടങ്ങൂരിൽ   ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് ബോബി മാത്യു   ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ  മുണ്ടക്കൽ മുഖ്യ പ്രഭാഷണം നടത്തി.  ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ. മേഴ്സി ജോൺ അധ്യക്ഷത വഹിച്ചു , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു , ഗ്രാമ പഞ്ചായത്തംഗങ്ങളായ കുഞ്ഞുമോൾ ടോമി, സുനി അശോകൻ , ലൈസമ്മ ജോർജ് , റ്റീന മാളിയേക്കൽ , തോമസ് മാളിയേക്കൽ എന്നിവർ സംസാരിച്ചു.

ഇന്ന് ( ഏപ്രിൽ   26)  കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, പാലായിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി എന്നിവർ നിയോജക മണ്ഡലതല   ഉദ്ഘാടനം നിർവ്വഹിക്കും. 

 

date