Skip to main content

അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രവയ്പ്; ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത്

കോട്ടയം: ലീഗൽ മെട്രോളജി വകുപ്പിന്റെ അളവുതൂക്ക ഉപകരണങ്ങളുടെ മുദ്രവയ്പ് ഒറ്റത്തവണ തീർപ്പാക്കൽ അദാലത്തിന് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തിരുനക്കര ജില്ലാ ലീഗൽ മെട്രോളജി കാര്യാലയത്തിൽ സബ് കളക്ടർ രാജീവ്കുമാർ ചൗധരി നിർrഹിച്ചു. കോവിഡ് മൂലമോ മറ്റു കാരണങ്ങളാലോ പുനഃപരിശോധന നടത്തുന്നതിൽ കുടിശികയായ ഓട്ടോറിക്ഷാ മീറ്റർ ഉൾപ്പെടെയുള്ള അളവുതൂക്ക ഉപകരണങ്ങൾ പിഴത്തുകയിൽ ഇളവ് നൽകി അദാലത്തിൽ മുദ്ര ചെയ്തു നൽകും. അപേക്ഷ മേയ് 20 വരെ താലൂക്ക് ലീഗൽ മെട്രോളജി ഓഫീസുകളിൽ സ്വീകരിക്കും. ഇതുവരെ അപേക്ഷിച്ചവർക്കുള്ള അദാലത്ത് വരുംദിവസങ്ങളിൽ എല്ലാ താലൂക്കുകളിലും നടക്കുമെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.

date