Skip to main content

സ്റ്റുഡന്റ് കൗൺസിലർ താൽക്കാലിക നിയമനം

കോട്ടയം: പട്ടികവർഗ വികസന വകുപ്പിന്റെ ഏറ്റുമാനൂർ സർക്കാർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, കോരുത്തോട്, മുരിക്കുംവയൽ പ്രീമെട്രിക് ഹോസ്റ്റൽ എന്നീ സ്‌കൂളുകളിലെ സ്റ്റുഡന്റ് കൗൺസിലർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷിക്കാം. 2023 മാർച്ച് 31 വരെയാണ് നിയമനം. യോഗ്യത എം.എ സൈക്കോളജി/എം.എസ്.ഡബ്യൂ (സ്റ്റുഡന്റ് കൗൺസിലർ പരിശീലനം നേടിയവരായിരിക്കണം). കേരളത്തിനുപുറത്തു നിന്ന് എം.എസ്.സി സൈക്കോളജി യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് നൽകണം. കൗൺസിലിംഗിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിംഗിൽ മുൻപരിചയമുള്ളവർക്കും മുൻഗണന. പ്രായം 25- -45. താല്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം 2 പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ, മേൽവിലാസം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന  സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം മേയ് 10 നകം കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്‌റ്റേഷനിലെ ഐ.റ്റി.ഡി.പി. ഓഫീസിൽ അപേക്ഷ നൽകണം. വിശദ വിവരത്തിന് ഫോൺ: 04828 202751.

 

date