Skip to main content

ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ നിർമാണ ഉദ്ഘാടനം ഇന്ന്(ഏപ്രിൽ 26)

കോട്ടയം: ചങ്ങനാശേരി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായ പുതിയ ബസ് ടെർമിനൽ കോംപ്ലക്സിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് (ഏപ്രിൽ 26) വൈകിട്ട് നാലിന് ഗതാഗത വകുപ്പുമന്ത്രി അഡ്വ. ആന്റണി രാജു നിർവഹിക്കും. സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ആമുഖപ്രസംഗം നടത്തും. കോടിക്കുന്നിൽ സുരേഷ് എം.പി., ചങ്ങനാശ്ശേരി നഗരസഭാധ്യക്ഷ സന്ധ്യാ മനോജ് എന്നിവർ മുഖ്യാതിഥികളായിരിക്കും. വാർഡംഗം ബീനാ ജോബ്, ഗതാഗത വകുപ്പ് സെക്രട്ടറിയും കെ.എസ്.ആർ.ടി.സി. ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകർ, കെ.എസ്.ആർ.ടി.സി. ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ്കുമാർ, മദ്ധ്യ മേഖലാ ഇ.ഡി. ഇൻ ചാർജജ് എസ്. രമേഷ്, കെ.എസ്.ആർ.ടി.സി. മുൻ ഡയറക്ടർ ബോർഡംഗവും ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ ചെയർമാനുമായ സണ്ണി തോമസ്, ഡി.റ്റി.ഒ. പി. അനിൽകുമാർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് ബസ് ടെർമിനലും കോപ്ലക്സും നിർമിക്കുന്നത്.

 

date