Skip to main content

സർക്കാരിന്റെ രണ്ടാംവാർഷികാഘോഷം വനിതാ സൗഹൃദ വടംവലി മത്സരം ഇന്ന് (ഏപ്രിൽ 26) തിരുനക്കരയിൽ

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ നേതൃത്വത്തിൽ വനിത ജനപ്രതിനിധികളും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെയും ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയുടെയും നേതൃത്വത്തിൽ വനിത ജില്ലാതല വകുപ്പു മേധാവികളും പങ്കെടുക്കുന്ന സൗഹൃദ വടംവലി മത്സരം ഇന്ന് (ഏപ്രിൽ 26) വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് നടക്കും. സി.കെ. ആശ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. 

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഏപ്രിൽ 28 മുതൽ മേയ് 4 വരെ നാഗമ്പടം മൈതാനത്തു നടക്കുന്ന പ്രദർശന-വിപണന മേളയുടെ പ്രചരണാർത്ഥം ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാഭരണകൂടവും ജില്ലാ സ്‌പോർട്‌സ് കൗൺസിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date