Skip to main content

ക്ലാര്‍ക്ക് നിയമനം: കംപ്യൂട്ടര്‍ സ്‌കില്‍ ടെസ്റ്റ് ഏപ്രില്‍ 28 ന്

തിരുവനന്തപുരം ജില്ലയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള ജോലികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ക്ലാര്‍ക്കുമാരെ നിയമിക്കുന്നതിനായി നടത്തിയ എഴുത്ത് പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുള്ള സ്‌കില്‍ ടെസ്റ്റ് ഏപ്രില്‍ 28 ന് രാവിലെ 9 മണി മുതൽ നടക്കും. പട്ടം സെന്റ്‌മേരീസ് ഹൈസ്‌കൂളിലാണ് കംപ്യൂട്ടര്‍ അധിഷ്ഠിത സ്‌കില്‍ ടെസ്റ്റ് നടത്തുന്നത്. യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍, സ്‌കില്‍ ടെസ്റ്റിന് അനുവദിച്ചിട്ടുള്ള സമയക്രമം, ലാബ് നമ്പര്‍ എന്നിവ https://trivandrum.nic.in എന്ന വെബ്‌സൈറ്റില്‍ 'താല്‍ക്കാലിക ക്ലാര്‍ക്ക്-ഉദ്യോഗാര്‍ത്ഥി പട്ടിക' എന്ന ലിങ്കില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയില്‍, വാട്ട്‌സാപ്പ്, എസ്.എം.എസ് എന്നിവ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയത്തിന് 30 മിനിറ്റ് മുന്‍പ് തന്നെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്ന് തിരിച്ചറിയല്‍ രേഖകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ലാബുകളില്‍ പ്രവേശിക്കണമെന്ന് എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍ അറിയിച്ചു. വൈകി എത്തുന്ന ഉദ്യോഗാര്‍ത്ഥികളെ യാതൊരു കാരണവശാലും സ്‌കില്‍ ടെസ്റ്റിന് അനുവദിക്കുന്നതല്ല.

date