Skip to main content

ലോക മലമ്പനി ദിനാചരണം നടത്തി

ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന.കെ മുഖ്യ പ്രഭാഷണം നടത്തി.  ഡെപ്യുട്ടി ഡി എം ഒ ഡോ. പി. ദിനീഷ് വിഷയാവതരണം നടത്തി.
'മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി നൂതന മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്താം' എന്നതാണ് ഇത്തവണത്തെ മലമ്പനി ദിനാചരണ സന്ദേശം. ദിനചാരണത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിച്ചു.
കൊതുക്ജന്യ രോഗങ്ങള്‍ക്കെതിരായ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ആരോഗ്യ ജാഗ്രത പോസ്റ്ററുകള്‍ ജില്ലയില്‍ തയ്യാറാക്കി വിതരണം ചെയ്തു. മലമ്പനി ദിനാചരണ സന്ദേശവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ടാഗ് ലൈന്‍ മത്സരവും ജില്ലയില്‍ നടത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അയാത്ത്, വാര്‍ഡ് മെമ്പര്‍ അഹമ്മദ് കുട്ടി ബ്രാന്‍, ഡോ. ടി.പി അഭിലാഷ്, ജില്ലാ ടി ബി ഓഫീസര്‍ ഡോ. വി അമ്പു, ഡോ. കെ വി ഉമേഷ്, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ജില്ലാ മലേറിയ ഓഫീസര്‍ സി.സി ബാലന്‍, ഡോ. എം.ടി സഗീര്‍, ബിയോളജിസ്റ്റ് വേണുഗോപാല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മഞ്ജുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

date