Skip to main content

ടൂറിസവും കിഫ്ബിയും കൃഷിയും മുന്നിൽ തന്നെ

എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയ്ക്ക് കൊടിയിറങ്ങുമ്പോൾ മേളയിലെ മിന്നും താരങ്ങളായി മുന്നിട്ടു നിന്നത് ടൂറിസത്തിന്റെയും കിഫ്ബിയുടെയും കൃഷിയുടെയും സ്റ്റാളുകൾ. പ്രദർശനമേളയിലെ മികച്ച സ്റ്റാളുകള്‍ക്കുള്ള പുരസ്ക്കാരങ്ങളിൽ സർക്കാർ വിഭാഗം കമേഴ്‌സ്യൽ സ്റ്റാളിനുള്ള ഒന്നാം സ്ഥാനം  കൃഷി വകുപ്പും  ഏറ്റവും മികച്ച തീം സ്റ്റാളിനുള്ള പുരസ്‌കാരം ടൂറിസം വകുപ്പും മികച്ച ഡിസൈൻ സ്റ്റാളിനുള്ള പുരസ്‌കാരം കിഫ്ബിയും കരസ്ഥമാക്കി. സർക്കാർ വിഭാഗം കമേഴ്‌സ്യൽ സ്റ്റാളിൽ ഏറ്റവും മികച്ച സ്റ്റാളിനുള്ള രണ്ടാം സ്ഥാനം സാമൂഹ്യ നീതി വകുപ്പും മികച്ച വില്‍പ്പനയുള്ള സ്റ്റാള്‍ ശ്രീലക്ഷ്മി കുടുംബശ്രീ സ്റ്റാളും കരസ്ഥമാക്കി. കമേഴ്സ്യല്‍ സ്റ്റാള്‍ സര്‍ക്കാരിതര വിഭാഗത്തിൽ ഒന്നാം സ്ഥാനം കാര്‍പെന്‍റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ചേര്‍പ്പ്, രണ്ടാം സ്ഥാനം- ഖാദി ബോര്‍ഡിനു കീഴിലുള്ള ബോമേഴ്‌സ് ബേ സോപ്പ് ബ്രാൻഡ്, ഏറ്റവും മികച്ച ജനസൗഹൃദ സ്റ്റാള്‍ എസ് സി എസ് ടി കോ-ഓപ്പറേറ്റീവ് സൊസൈറ്റി,  മികച്ച വില്‍പ്പനയുള്ള സ്റ്റാള്‍ സാഥ്വി വെൽനെസ്സ് എന്നിവർ കരസ്ഥമാക്കി. 

ഏറ്റവും മികച്ച തീം സ്റ്റാളിൽ രണ്ടാം സ്ഥാനം സാങ്കേതിക വിദ്യാഭ്യാസ വകുപ്പും മികച്ച ആക്ടിവിറ്റി സ്റ്റാള്‍ വനിതാ ശിശു വികസനവും
മികച്ച ജനസൗഹൃദ സ്റ്റാള്‍- മോട്ടോര്‍ വാഹന വകുപ്പും കരസ്ഥമാക്കി.  ഏറ്റവും മികച്ച സേവന സ്റ്റാളിനുള്ള പുരസ്‌കാരം സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിപ്മര്‍ (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റിഹാബിലിറ്റേഷന്‍) കരസ്ഥമാക്കി. ഏറ്റവും മികച്ച ഫുഡ് കോര്‍ട്ടിനുള്ള പുരസ്‌കാരത്തിൽ ഒന്നാം സ്ഥാനം കുടുംബശ്രീയും രണ്ടാം സ്ഥാനം കെടിഡിസിയും നേടി. എന്റെ കേരളത്തിന്റെ സമാപന സമ്മേളനത്തിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ രാജൻ എന്നിവർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

date