Skip to main content

സമഗ്ര വിദ്യാഭ്യാസ പരിപാടി പ്രഖ്യാപനം നാളെ (ഏപ്രില്‍ 25)

ജില്ലാ വിദ്യാഭ്യാസ പദ്ധതിയായ സമഗ്ര വിദ്യാഭ്യാസപരിപാടിയുടെ ഉദ്ഘാടനം നാളെ (ഏപില്‍ 25) രാവിലെ 11ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിക്കും. തൃശൂര്‍ ടൗണ്‍ ഹാളില്‍ ചേരുന്ന പ്രഖ്യാപനസമ്മേളനത്തില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, ആര്‍ ബിന്ദു, ടി എന്‍ പ്രതാപന്‍ എംപി, എംഎല്‍എമാരായ സേവ്യര്‍ ചിറ്റിലപ്പിള്ളി, എന്‍ കെ അക്ബര്‍, മേയര്‍ എം കെ വര്‍ഗീസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്ഡ ജീവന്‍ബാബു, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ ആര്‍ കെ ജയപ്രകാശ്, കേരള കലാമണ്ഡലം ഡോ ടി കെ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ജില്ലയിലെ മന്ത്രിമാര്‍, മേയര്‍,എം പി മാര്‍, എം എല്‍ എ മാര്‍ വിവിധ തദ്ദേശ സ്ഥാപനതലവന്മാര്‍, സാംസ്‌കാരിക നായകര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളും അരങ്ങേറും.

date