Skip to main content

ചിറങ്ങര ശബരിമല ഇടത്താവളം; നിര്‍മ്മാണോദ്ഘാടനം നാളെ (ഏപ്രില്‍ 25)

ചിറങ്ങര ശബരിമല ഇടത്താവളത്തിന്റെ നിര്‍മ്മാണോദ്ഘാടനം നാളെ (ഏപ്രില്‍ 25)ന് വൈകീട്ട് 5ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു, ബെന്നി ബെഹനാന്‍ എം പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. കിഫ്ബി സഹായത്തോടെ 10.76 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് നിലകളിലായി 52,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ഇടത്താവളം നിര്‍മ്മിക്കുക. വിശ്രമകേന്ദ്രം, അന്നദാനമണ്ഡപം, പാചകശാല, ഓഡിറ്റോറിയം, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ഡോര്‍മിറ്ററി, ശുചി മുറികള്‍, വാഹന പാര്‍ക്കിങ്ങ് സൗകര്യം തുടങ്ങിയവയാണ്  ഇടത്താവളത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്നത്. നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. 448 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപം, 323 പുരുഷന്മാര്‍ക്കും 323 സ്ത്രീകള്‍ക്കും താമസിക്കാനുള്ള ഡോര്‍മിറ്ററി സൗകര്യം, ആധുനിക പാചകമുറി, ആധുനികരീതിയിലുള്ള ശുചിമുറി, ലോക്കര്‍ റൂം, ലിഫ്റ്റ്, ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമുള്ള സൗകര്യങ്ങള്‍  എന്നിവ സഹിതമാണ് നിര്‍മ്മാണമെന്ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ അറിയിച്ചു.

date