Skip to main content

ജില്ലയില്‍ മൂന്ന് വില്ലേജുകളില്‍ ഡ്രോണ്‍ സര്‍വെ പൂര്‍ത്തിയായി

ഡിജിറ്റല്‍ സര്‍വെയുടെ ഭാഗമായി ജില്ലയിലെ മൂന്ന് വില്ലേജുകളില്‍ ഡ്രോണ്‍ സര്‍വെ പൂര്‍ത്തിയായി. തിരൂര്‍ താലൂക്കിലെ പെരുമണ്ണ, ആതവനാട്, ഏറനാട് താലൂക്കിലെ മലപ്പുറം വില്ലേജിലുമാണ് ഡ്രോണ്‍ സര്‍വെ പൂര്‍ത്തിയായത്. തിരൂര്‍ താലൂക്കിലെ അനന്താവൂര്‍ വില്ലേജില്‍ സര്‍വെ ജോലി പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ 1666 വില്ലേജുകളില്‍ 116 വില്ലേജുകളൊഴികെ മുഴുവന്‍ വില്ലേജുകളും നാല് വര്‍ഷത്തിനകം ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തീകരിക്കനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മലപ്പുറം ജില്ലയില്‍ 18 വില്ലേജുകളാണ് ഡിജിറ്റല്‍ സര്‍വെയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പ്രാരംഭ പ്രവര്‍ത്തനമായി 18 വില്ലേജുകളിലെയും നിലവിലെ സര്‍വെ രേഖകള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കിയിട്ടുണ്ട്. റീസര്‍വെ പൂര്‍ത്തിയാക്കിയ മഞ്ചേരി, നറുകര, മേല്‍മുറി, താനൂര്‍, പരിയാപുരം വില്ലേജുകളുടെ റീ സര്‍വെ സ്‌കെച്ചുകള്‍ emaps.kerala.gov.in ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

date