Skip to main content

ആദിഹൃദയം'-ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി

നശാ മുക്ത് ഭാരത് അഭിയാനും വിമുക്തി മിഷനും സംയുക്തമായി ഓടക്കയം ആദിവാസി ഗോത്ര സമൂഹത്തിനായി 'ആദിഹൃദയം'.
എന്ന പേരില്‍ ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. ഓടക്കയം ഗവ. യു.പി. സ്‌കൂളില്‍ നടന്ന പരിപാടി പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ ആധാര്‍ ഉള്‍പ്പെടെയുള്ള ആവശ്യമായ രേഖകള്‍ ഗോത്രവിഭാഗക്കാര്‍ എത്രയും വേഗം ഉണ്ടാക്കണമെന്നും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് കോളനികളിലെ രക്ഷിതാക്കള്‍ പ്രാധാന്യം നല്‍കണമെന്നും  സബ് കലക്ടര്‍ പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജ്, വെറ്റിലപ്പാറ കമ്മ്യൂണി ഹെല്‍ത്ത് സെന്റര്‍, നിലമ്പൂര്‍ വിമുക്തി മോചന ചികിത്സാ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ആരോഗ്യ,നേത്ര,മാനസികാരോഗ്യ പരിശോധന ക്യാമ്പില്‍ പ്രദേശത്തെ 300ലധികം വരുന്ന ഗോത്രവിഭാഗക്കാര്‍ക്ക് ചികിത്സാ സഹായവും വിദഗ്ധ നിര്‍ദേശവും നല്‍കി. ബോധവത്കരണത്തോടനുബന്ധിച്ച് ഗാനമേള, മാജിക് ഷോ,  മിമിക്രി,  നാടന്‍പാട്ട്, ആദിവാസി കലാരൂപങ്ങള്‍, ആദിവാസി  ക്ലബ്ബുകള്‍ സംഘടിപ്പിച്ച വോളിബോള്‍ എന്നിവ അരങ്ങേറി. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ റുഖിയ ഷംസു, ഉര്‍ങ്ങാട്ടീരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ വാസു, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജാഫര്‍ കക്കൂത്ത്, മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷാജി, അമേരിക്കന്‍ സൈക്യാട്രിസ്റ്റ് ബിന്ദു കാന, പഞ്ചായത്തംഗങ്ങളായ ബീന വിന്‍സന്റ്, ജിനേഷ്, നശാ മുക്ത് ഭാരത് അഭിയാന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി. ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date