Skip to main content

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി പ്രൊജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍, സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ് , ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ്  പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് വിജയിക്കണം. പ്രായപരിധി 18നും 30 നും മധ്യേ. പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസ്സ് ഇളവ് ലഭിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, പ്രവൃത്തി പരിചയ സാക്ഷ്യപത്രം എന്നിവ സഹിതം മെയ് ആറിന് വൈകീട്ട് അഞ്ചിന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിലാസം- സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, തിരൂര്‍. പോസ്റ്റ് തെക്കുംമുറി, മലപ്പുറം .പിന്‍-676505. ഫോണ്‍: 0494 2422696.

date