Skip to main content

രജിസ്‌ട്രേഷന്‍ പുതുക്കാം

പൊതുവിഭാഗത്തില്‍ 10/1999 മുതല്‍ 06/2021 വരെയുള്ള കാലയളവില്‍ യഥാസമയം പുതുക്കാഞ്ഞതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ട (എസ്.സി/ എസ്.ടി വിഭാഗം 12/1998 മുതല്‍ 06/2020 വരെ ) ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 30 വരെ www.eemployment.kerala.gov.in മുഖേനയോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ട് എത്തിയോ സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്‌ട്രേഷന്‍ പുതുക്കാം. നിശ്ചിത കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് നിലമ്പൂര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04931 222990.

date