Skip to main content

കര്‍ണാടകയെ തോല്‍പ്പിച്ച് മണിപ്പൂർ  സെമിയില്‍

 

 

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മണിപ്പൂർ  സെമിയില്‍. നിര്‍ണായക മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കര്‍ണാടകയെ തോല്‍പ്പിച്ചാണ് സെമി പ്രവേശനം. മണിപ്പൂരിനായി ലൂന്‍മിന്‍ലെന്‍ ഹോകിപ് ഇരട്ടഗോള്‍ നേടി. സോമിഷോണ്‍ ഷിറക്ിന്റെ വകയാണ് ഒരു ഗോള്‍. നാല് മത്സരങ്ങളി്ല്‍ നിന്ന് മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റുമായി മണിപ്പൂരാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമത്. മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി നാല് പോയിന്റാണ് കര്‍ണാടകയ്ക്ക് ഉള്ളത്. 25 ന് ഗുജറാത്തിന് എതിരെയാണ് കര്‍ണാടകയുടെ അവസാന മത്സരം. 

date