Skip to main content

കൊയ്ത്തു മെതിയന്ത്രങ്ങളുടെ പ്രവർത്തനോദ്ഘാടനം ഇന്ന്

കോട്ടയം: ജില്ലാ പഞ്ചായത്ത് വാങ്ങിയ മൂന്ന് പുതിയ കൊയ്ത്തു മെതി യന്ത്രങ്ങളുടെ പ്രവർത്തനോദ്ഘാടനം ഇന്ന് (ഏപ്രിൽ 6 ) വൈകുന്നേരം മൂന്നിന് ഏറ്റുമാനൂർ ചെറുവാണ്ടൂർ പുഞ്ചപ്പാട ശേഖരത്തിൽ ജോസ് കെ. മാണി എം.പി നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. സ്മാം പദ്ധതിയിൽ വാങ്ങിയ കാർഷീക യന്ത്രങ്ങളുടെ വിതരണം   വൈസ് പ്രസിഡൻ്റ് ടി.എസ് ശരത് നിർവ്വഹിയ്ക്കും. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികര മുഖ്യ പ്രഭാഷണം നടത്തും. കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സുമേഷ് കുമാർ. റ്റി പദ്ധതി വിശദീകരിക്കും . സ്ഥിരം സമിതി അധ്യക്ഷന്മാരായ  മഞ്ജു സുജിത് , പി.എസ്. പുഷ്പമണി, ജെസി ഷാജൻ, ടി.എൻ ഗിരീഷ് കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്. ബീന, എം.കെ സോമൻ ,അഡ്വ. പ്രശാന്ത് രാജൻ , 
കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് ഷെരീഫ് 
എന്നിവർ സംസാരിക്കും.

date