Skip to main content

സമ്മര്‍കോച്ചിങ് ക്യാമ്പ് സെലക്ഷന്‍ ട്രയല്‍സ്

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍  മെയ് ഒന്‍പത് ,10 തിയതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി  സമ്മര്‍ കോച്ചിങ്  ക്യാമ്പ് സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കും.  തെരഞ്ഞെടുക്കപ്പെടുന്ന കായികതാരങ്ങള്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഞ്ചേരിയിലെ ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തില്‍ പരിശീലനം നല്‍കും. ഫുട്‌ബോള്‍, ഖൊ-ഖൊ, ബാസ്‌ക്കറ്റ്‌ബോള്‍, അത്‌ലറ്റിക്‌സ്,   കബഡി, വെയ്റ്റ് ലിഫ്റ്റിംഗ്, ഹോക്കി എന്നിവയില്‍ മെയ് ഒന്‍പതിന് തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ എട്ട് മുതലാണ് സെലക്ഷന്‍ ട്രയല്‍സ്. കനോയിങ്  കയാക്കിങ്  സെലക്ഷന്‍ ട്രയല്‍സ് ഉച്ചയ്ക്ക് മൂന്നിന് പൊന്നാനി എ.വി.സ്‌കൂളിലും നടക്കും. മെയ് 10ന് മഞ്ചേരി  ജിബിഎച്ച്എസ്.എസ് ഗ്രൗണ്ടില്‍ ഫുട്‌ബോള്‍, ഖൊ-ഖൊ, ബാസ്‌ക്കറ്റ്‌ബോള്‍, അത്‌ലറ്റിക്‌സ്,   കബഡി, വെയ്റ്റ് ലിഫ്റ്റിംഗ്, ഹോക്കി എന്നിവയിലും രാവിലെ എട്ട് മുതല്‍ സെലക്ഷന്‍ ട്രയല്‍സ് നടക്കും. 2022-23 വര്‍ഷത്തില്‍ ആറ്, ഏഴ്  ക്ലാസ്സില്‍ പഠിക്കുന്നവരും 12 വയസ്സിന്  താഴെയുള്ള പെണ്‍കുട്ടികള്‍ക്കും  ആണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. ഫോണ്‍:  04832734701, 9495243423.

date