Skip to main content

ഗതാഗതം നിരോധിച്ചു

കൊണ്ടോട്ടി റോഡ്‌സ് സെക്ഷന് കീഴില്‍ വരുന്ന ഫാറൂഖ് കോളജ് -വാഴക്കാട് റോഡില്‍ ഫാറൂഖ് കോളജ് (കരുമകന്‍ കാവ് അമ്പലപ്പടി) മുതല്‍ അഴിഞ്ഞിലം ജംങ്ഷന്‍ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് ആറ് മുതല്‍ 15 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു.  ഫാറൂഖ് കോളജ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ രാമനാട്ടുകര ബൈപ്പാസ് -ഫാറൂഖ് ചുങ്കം വഴിയും , ഫാറൂഖ് കോളജ് ഭാഗത്ത് നിന്ന് അഴിഞ്ഞിലം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അടിവാരം-രാമനാട്ടുകര ടൗണ്‍-ബൈപ്പാസ് വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കാര്യവട്ടം- അലനല്ലൂര്‍ റോഡില്‍ കാര്യവട്ടം മുതല്‍ വെട്ടത്തൂര്‍ ഹൈസ്‌കൂള്‍ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം മെയ് ആറ് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ നിരോധിച്ചു.  പെരിന്തല്‍മണ്ണയില്‍ നിന്ന് അലനല്ലൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കരിങ്കല്ലത്താണി- വെട്ടത്തൂര്‍ റോഡിലൂടെയും വെട്ടത്തൂരില്‍ നിന്ന് മേലാറ്റൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വെട്ടത്തൂര്‍-കുളപ്പറമ്പ് റോഡിലൂടെയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date